ക്രൈം

കൊടുങ്ങല്ലൂരില്‍ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ഭര്‍ത്താവ് അറസ്റ്റിൽ

കൊടുങ്ങല്ലൂർ: ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഭര്‍ത്താവ് അറസ്റ്റിൽ. അഴീക്കോട് തളിക്കുളം ഇസ്മയിലിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് അഴീക്കോടുള്ള വീട്ടിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. 

മദ്യലഹരിയിലായിരുന്ന പ്രതിവാക്ക് തർക്കത്തിനിടെ ഭാര്യ ഫസീലയെ കുത്തുകയായിരുന്നു. സ്ഥിരം മദ്യപാനിയായ പ്രതിക്കെതിരെ നേരത്തെ ഫസീല കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അതിനിടെയാണ് വീണ്ടും അക്രമം . 

ഇൻസ്പെക്ടർ ഇ.ആർ ബൈജുവിന്റെ നേതൃത്വത്തിൽ, എസ്.ഐ ഹരോൾഡ് ജോർജ്ജ്, സി.പി.ഓ സനേഷ് വി.ജി എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave A Comment