ക്രൈം

കൊടകര ഇസാഫ് ബാങ്കിന്റെ ശാഖയില്‍ മോഷണം

കൊടകര: ഇസാഫ് ബാങ്കിന്റെ കൊടകര ശാഖയില്‍ വെള്ളിയാഴ്ച രാത്രി മോഷണം നടന്നു. ബാങ്കിന്റെ ഷട്ടറിന്റെ താഴ് തകര്‍ത്ത മോഷ്ടാവ് ഉള്ളിലെ ഗ്ലാസ് വാതിലും തകര്‍ത്താണ് അകത്തു കയറിയത്. 

കമ്പ്യൂട്ടറിന്റെ പ്രിന്റര്‍, സ്‌കാനര്‍, സി പി യൂ , സി സി ടി വി യുടെ ഡിസ്‌ക് എന്നിവ കവര്‍ന്ന മോഷ്ടാവ് ബാങ്ക് ലോക്കര്‍ തകര്‍ക്കാനും ശ്രമം നടത്തി. പണം ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ബാങ്ക് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊടകര പോലീസും, ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.

Leave A Comment