ക്രൈം

ഏഴു ലിറ്റർ ചാരായവുമായി കൊടുങ്ങല്ലൂരില്‍ ഒരാള്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂർ വി പി തുരുത്തിൽ നിന്നും വില്പനക്കായി ഉണ്ടാക്കിയ ചാരായവുമായി ഒരാളെ കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ വലിയപണിക്കൻ തുരുത്ത് കൊച്ചുകടവിൽ വീട്ടിൽ മോഹനനെയാണ് കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ഷാoനാഥും സംഘവും അറസ്റ്റ് ചെയ്‌തത്. 

ഇയാളുടെ പക്കൽ നിന്നും 7 ലിറ്റർ ചാരായം പിടിച്ചെടുത്തു. ഓണാഘോഷവും ഡ്രൈഡേ ദിനവും മുന്നിൽകണ്ടാണ് വില്പനയ്ക്കായി ചാരായം വാറ്റിയതെന്ന് പ്രതി എക്‌സൈസ് സംഘത്തോട് പറഞ്ഞു. 

എക്‌സൈസ് സംഘത്തിൽ ഉദ്യോഗസ്ഥരായ സുനിൽകുമാർ. പി.ആർ,ശിവൻ. സി.വി, അബ്ദുൽ നിയാസ്.ടി.കെ, അഫ്സൽ.എസ്, റിഹാസ്.എ.എസ്, ചിഞ്ചു പോൾ, തസ്‌നീം.കെ.എം, സുമി.ഇ.ജി എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave A Comment