ക്ലബില്‍ പണം വെച്ച് ചൂതാട്ടം; പതിനഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി
പുതുക്കാട്: കല്ലൂരില്‍ സ്ഥിതിചെയ്യുന്ന പാം ബ്രീസ് ക്ലബ് കേന്ദ്രീകരിച്ച് പണം വച്ച് ആഡംബര രീതിയില്‍ ചൂതാട്ടം നടത്തിവന്നിരുന്ന പതിനഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് ചാലക്കുടി ഡിവൈഎസ്പി ടി.എസ.് സിനോജിന്റെ നിര്‍ദ്ദേശ പ്രകാരം പുതുക്കാട് എസ് എച്ച് ഒ യു.എച്ച്. സുനില്‍ ദാസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്.മരോട്ടിച്ചാല്‍ കാട്ടാംകോട്ടില്‍ ജിക്സണ്‍, മാന്ദാമംഗലം കോപ്പിയില്‍ കെ.കെ. മോഹനന്‍, ചിറ്റിശ്ശേരി കീടായി ഷിബു, പുതുക്കാട് കുരിശ്ശേരി പിയൂസ്, മണ്ണംപേട്ട ചെറുവത്തൂര്‍ ബിജു, പുത്തൂര്‍ പുല്ലേലിയില്‍ പത്മകുമാര്‍, കണ്ണംമ്പത്തൂര്‍ അരുണാട്ടുകരക്കാരന്‍ വില്‍സണ്‍, ചെമ്പംകണ്ടം സ്വദേശികളായ കപ്പടാതൊട്ടിയില്‍ ഹരി, മുരിയാട് വടാശ്ശേരി ജയകുമാര്‍, കല്ലൂക്കാരന്‍ ഷിബു, കല്ലൂര്‍ കടവി ജോസ്, മുട്ടിത്തടി കളപ്പുരക്കല്‍ ജിറ്റോ ജോയ്, മണലി കീടായി രാജന്‍, പുതുക്കാട് കൊല്ലന്നൂര്‍ റാഫി, ഭരത കല്ലൂക്കാരന്‍ സിന്റോ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എസ്.ഐ. കെ.എസ്. സൂരജ്, അഡീഷണല്‍ എസ്ഐ ദിനേശന്‍, ്രൈകം സ്‌ക്വാഡ് അംഗങ്ങളായ എസ്ഐ വി.ജി. സ്റ്റീഫന്‍, സി.എ. ജോബ്, റോയ് പൗലോസ്, പി.എം. മൂസ, ഷിജോ തോമസ്, വി.യു. സില്‍ജോ, എ.യു. റെജി, പുതുക്കാട് സ്റ്റേഷനിലെ സിപിഒ എന്‍.വി.
ശ്രീജിത്ത്, സിപിഒ അജിത്കുമാര്‍, സിപിഒ അഭിലാഷ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
Leave A Comment