കണ്ടക്ടറെ മർദിച്ച യാത്രക്കാരൻ റിമാൻഡിൽ
ആലുവ: കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ മർദിച്ച കേസിൽ യാത്രക്കാരൻ റിമാൻഡിൽ. ആലുവ എസ്എൻ പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ചെമ്മശേരി വീട്ടിൽ ശ്രീഹരി (22) യാണ് റിമാൻഡിലായത്.കഴിഞ്ഞ ജൂലൈയിൽ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ ആലുവ മാർക്കറ്റ് പരിസരത്തെത്തിയപ്പോൾ വാക്കുതർക്കത്തിന്റെ പേരിൽ മർദിച്ചതായാണ് കേസ്. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ ബന്ധുവായ രാഹുലിനെ ആലുവ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരിന്നു.
ശ്രീഹരി ആലുവയിൽ അടി പിടിക്കേസിലും പോക്സോ കേസുകളിലും പ്രതിയാണ്. പോക്സോ കേസിൽ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. സംഭവത്തിനു ശേഷം ആലപ്പുഴ, പാലക്കാട് ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
Leave A Comment