ക്രൈം

ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവെച്ചു കൊലപ്പെടുത്തി

ആലുവ: എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസനാണ് മരിച്ചത് (48). അനുജൻ തോമസിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. 

ഹൈക്കോടതി സെക്ഷൻ ഓഫിസറാണ് പ്രതി. വീടിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകതിന് കാരണം. 

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം. 

പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തോമസിന്റെ ബൈക്ക് രാവിലെ പോൾസണ്‍ അടിച്ചു തകർത്തിരുന്നു.  ഇതിനെതിരെ തോമസ് പൊലീസിൽ പരാതി നല്കിയിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വാക്കു തർക്കത്തിനിടെ  എയർഗൺ ഉപയോഗിച്ച് തോമസ് പോൾസനെ വെടി വെക്കുകയായിരുന്നു. 

തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്.

Leave A Comment