ക്രൈം

കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി

ചാലക്കുടി:ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ കോടശ്ശേരി കലിക്കല്‍ക്കുന്ന് സ്വദേശി കളത്തില്‍ വീട്ടില്‍ നിഷാദിനെയാണ് (37) കാപ്പ ചുമത്തി നാടുകടത്തിയത്.

വധശ്രമകേസ്സുകളിലും സ്ത്രീകള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടുവന്നിരുന്നതിനെ തുടര്‍ന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി. ഐശ്വര്യ ഡോങ്‌റെ ഐ പി എസ് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡിഐജി ശ്രീമതി. അജിത ബീഗം ഐ പി എസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് ലംഘിച്ചാൽ 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.

Leave A Comment