ക്രൈം

കരൂപ്പടന്ന മുസാഫരിക്കുന്നില്‍ വീട് കത്തിച്ചതായി പരാതി

കരൂപ്പടന്ന: കരൂപ്പടന്ന മുസാഫരിക്കുന്നില്‍ വീടിനു തീവെച്ചതായി പരാതി. പോക്കാക്കില്ലത്ത് ജാഫറാണ് വീട് കത്തിച്ചതായി കാണിച്ച് ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം രാത്രി 11 - ന് വീട് കത്തുന്നത് കണ്ട നാട്ടുകാരാണ് തീ കെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയത്.

കൊടുങ്ങല്ലൂരില്‍ നിന്ന് അഗ്നി രക്ഷാസേന സ്ഥലത്തെത്തിയാണ് തീ പൂര്‍ണ്ണമായും കെടുത്തി. വീട്ടിനുള്ളിലുണ്ടായിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വസ്ത്രങ്ങള്‍, മേല്‍ക്കൂര, ഫര്‍ണീച്ചറുകള്‍ എന്നിവ തീപ്പിടിത്തത്തില്‍ നശിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഈ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കുടുംബാംഗങ്ങള്‍ എല്ലാവരും ഒരു ചടങ്ങുമായി ബന്ധപെട്ട് മറ്റൊരു വീട്ടിലായിരുന്നു. പോലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇത് സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു

Leave A Comment