ക്രൈം

ഭാര്യയുമായി പിണങ്ങി; ഷോറൂമില്‍ നിര്‍ത്തിയിട്ടിരുന്ന 20 കാറുകള്‍ അടിച്ചുതകര്‍ത്ത് യുവാവ്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവാവിന്റെ പരാക്രമം. സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂമിലെ ഗ്യാരേജില്‍ നിര്‍ത്തിയിട്ടിരുന്ന  20 കാറുകള്‍ യുവാവ് അടിച്ചുതകര്‍ത്തു. സംഭവത്തില്‍ 35കാരനായ ഭൂബാലനെ പൊലീസ് അറസ്റ്റ് ചെയ്തു.ഭാര്യയുമായുള്ള കുടുംബപ്രശ്‌നമാണ് യുവാവിന്റെ പരാക്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

കൊളത്തൂരിലാണ് സംഭവം.ഷോറൂം ഉടമ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. തിങ്കളാഴ്ച രാവിലെ ഷോറൂമില്‍ എത്തിയപ്പോള്‍ കാറുകള്‍ ആരോ അടിച്ചുതകര്‍ത്ത നിലയില്‍ കണ്ടെത്തിയതായി കാണിച്ചാണ് ഷോറൂം ഉടമ പരാതി നല്‍കിയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണം പ്രതിയിലേക്ക് എത്തുകയായിരുന്നു. 

ലഹരി വിമുക്ത കേന്ദ്രത്തില്‍ നിന്ന് രണ്ടു ദിവസം മുന്‍പ് പുറത്തിറങ്ങിയ ഭൂബാലന്‍ നേരെ ഗ്യാരേജിലേക്കാണ് പോയത്. തുടര്‍ന്ന് വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യയെ സംശയിച്ചാണ് യുവാവിന്റെ പരാക്രമമെന്നും പൊലീസ് പറയുന്നു.

Leave A Comment