മാളയിൽ 2 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
മാള: മാളയിൽ 2 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കണ്ണിക്കര കടുപ്പശ്ശേരി കൊടിയൻ വീട്ടിൽ ജോയൽ ആണ് പോലീസിന്റെ പിടിയിലായത്. പുത്തൻചിറയിൽ കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തൃശൂർ ഡാൻസാഫ് സംഘത്തിൻ്റെയും മാള പോലീസിൻ്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 2 കിലോഗ്രാം കഞ്ചാവുമായി ജോയൽ പിടിയിലായത്.
ഇരിങ്ങാലക്കുട ഡിവൈഎസ്‌പി കുഞ്ഞുമൊയ്തീൻ, തൃശ്ശൂർ റൂറൽ ഡിസിപി ഡിവൈഎസ്‌പി എൻ.മുരളീധരൻ, എന്നിവരുടെ നേതൃത്വത്തിൽ മാള പോലീസ് സ്റ്റേഷൻ എസ്.ഐ. മാരായ സൈമൻ, ബിജു , തൃശ്ശൂർ റൂറൽ ഡാൻസാഫ് മാരായ സി.ആർ. പ്രദീപ്. , പി.പി. ജയകൃഷ്ണൻ , സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, എ.എസ്‌ഐ നജീബ്. പി. ബാവ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാനുവൽ, സിപിഒ മാരായ നിഷാന്ത്, ഷാഗിൻ അഹമ്മദ്, നജീബ് എന്നിവരാണ് ചേർന്നാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്
Leave A Comment