വധശ്രമകേസിലെ പ്രതികൾ പിടിയിൽ കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
ആളൂർ: കച്ചേരിപ്പടിയിൽ സുഹൃത്തിനെ മൊബൈലിൽ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ രണ്ടുപേരെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം കച്ചേരിപ്പടിയിൽ വച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥിയായ കച്ചേരിപ്പടി സ്വദേശി യുവാവിനെ വധിക്കാൻ ശ്രമിച്ചതിനാണ് താണിശ്ശേരി പുത്തൻപുരയ്ക്കൽ അക്ഷയ് @ കുട്ടൻ, കടുപ്പശ്ശേരി നെടുമ്പുരക്കൽ ക്രിസ്റ്റോ എന്നിവരെയാണ് ആളൂർ എസ് എച്ച് ഓ മുഹമ്മദ് ബഷീർ, എസ് ഐ നവീൻ ഷാജ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
അക്ഷയ് 2020 വർഷത്തിൽ കാട്ടൂരിൽ വിഷ്ണു വാഹിദ് വധക്കേസിലെ പ്രതിയാണ്.
ക്രിസ്റ്റോ 2024 ജനുവരി മാസത്തിൽ കടുപ്പശ്ശേരി പള്ളി അമ്പു തിരുനാളിനിടയിൽ കടുപ്പശ്ശേരി സ്വദേശിയെ വീടുകയറി ആക്രമിച്ച കേസിലെ പ്രതിയാണ്.
സീനിയർ സിവിൽ പോലീസ് ഓഫീസർ സതീശൻ, സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ മാരായ സജിപാൽ, ബാബു. ടി ആർ, സിവിൽ പോലീസ് ഓഫീസർ ഫെബിൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു.
Leave A Comment