പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
കൊടുങ്ങല്ലൂർ: കണ്ടംകുളം അമ്പലത്തിന് സമീപമുള്ള ബാർബർ ഷോപ്പിൽ കയറി ഉണ്ണികൃഷ്ണൻ എന്നയാളെ കുത്തിപരിക്കേൽപ്പിക്കുകയും കടയിലേക്ക് പടക്കം എറിഞ്ഞ് ആക്രമണം നടത്തുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. 2009 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മേത്തല സ്വദേശി കാരോളി പ്രദീപ് @ പ്രതീഷ് (40 ) എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പലവട്ടം കോടതി ഇയാൾക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇൻസ്പെക്ടർ അരുൺ ബി.കെ യുടെ നേതൃത്വത്തിൽ എസ് ഐ തോമാസ് ,സിപിഒ മാരായ ഉണ്ണികൃഷ്ണൻ, ബിനിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Leave A Comment