മ്ലാവിനെ വെടിവെച്ച് കൊന്ന് മാംസം വില്പന നടത്താന്‍ ശ്രമം; രണ്ട് പേർ അറസ്റ്റിൽ
ചാലക്കുടി: മ്ലാവിനെ വെടിവെച്ച് കൊന്ന് മാംസം വില്പന നടത്താന്‍ കൊണ്ടുപോകുന്നതിനിടെ രണ്ട് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വെറ്റിലപ്പാറ വൈശേലി സ്വദേശികളായ തോട്ടുപുറം വീട്ടില്‍ അനൂപ്(39), അഭിജിത്ത് (22) എന്നിവരെയാണ് പരിയാരം റെയ്ഞ്ച് ഓഫീസിര്‍ വി എസ് അരുണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് വെള്ളി പുലര്‍ച്ചെ നടത്തിയ അന്വേഷണത്തിലാണ് കൊന്നക്കുഴിയില്‍ നിന്നും പ്രതികള്‍ പിടിയിലായത്. പരിയാരം വനം റെയ്ഞ്ച് ഓഫീസിന്റെ കീഴിലെ രണ്ടുകൈ ചുളക്കടവ് വനമേഖലയില്‍ നിന്നാണ് മ്ലാവിനെ വെടിവച്ച് കൊലപ്പെടുത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരായ അനൂപ് സ്റ്റീഫന്‍, എം ആര്‍ രമേഷ്, ഒ എം അജീഷ്, ബി സുവര്‍ണകുമാര്‍, എന്‍ യു പ്രഭാകരന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Leave A Comment