ക്രൈം

കഞ്ചാവ് കടത്താൻ സാമ്പത്തിക സഹായം ചെയ്തയാൾ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: ഒഡീഷയിൽനിന്ന്‌ കേരളത്തിലേക്ക് 23 കിലോഗ്രാം കഞ്ചാവ് കടത്താൻ സാമ്പത്തിക സഹായം ചെയ്തയാൾ അറസ്റ്റിൽ. തിരുവനന്തപുരം പുത്തൻപാലം വള്ളക്കടവ് നാസറുദ്ദീ (52) നെയാണ് എസ്.എച്ച്.ഒ. ബി.കെ. അരുണും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28-ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ചന്തപ്പുര വടക്കുഭാഗത്ത് ദേശീയ പാതയിൽ ആഡംബര കാറിൽ കടത്തുകയായിരുന്ന 23 കിലോ കഞ്ചാവ് കൊടുങ്ങല്ലൂർ പോലിസ് പിടികൂടിയിരുന്നു. 

സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലാവുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മൊത്തക്കച്ചവടത്തിനായി ഒഡീഷയിൽ നിന്നെത്തിച്ച കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കൊണ്ടു വരുവാൻ ഇവർക്ക് സാമ്പത്തിക സഹായം നൽകിയവരെ കുറിച്ചുള്ള അന്വേഷണത്തിലാണ് നാസറുദ്ദീൻ ഇവർക്ക് 35,000 രൂപ ഗൂഗിൾ പേ അയച്ചിരുന്നതായി കണ്ടെത്തുകയും ഇയാളെ തിരുവനന്തപുരത്തുനിന്ന്‌ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഇതോടെ ഈ കേസിൽ മൂന്നുപേർ അറസ്റ്റിലായി.

Leave A Comment