ക്രൈം

വൻ കഞ്ചാവ് വേട്ട; 35 കിലോ കഞ്ചാവുമായി ആലുവയിൽ മൂന്ന് പേർ പിടിയിൽ

എറണാകുളം: ആലുവയിൽ വൻ കഞ്ചാവ് വേട്ട. 35 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. ഒഡിഷ സ്വദേശികളായ സത്യനായ്ക്ക്,ആശ പ്രമോദ് ലിമ,അശാന്തി താക്കുർ എന്നിവരാണ് 35 കിലോ കഞ്ചാവുമായിപിടിയിലായത്. 

ഡാൻസാഫ് സംഘവും പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് പ്രതികൾ ആലുവയിൽ എത്തിയത്. ആലുവയിൽ എത്തിയ ശേഷം കളമശ്ശേരിക്ക് കൊണ്ടു പോകാനായിരുന്നു ശ്രമം. ഇവർ സ്ഥിരമായി കഞ്ചാവ് കടത്താറുണ്ടെന്നാണ് പൊലീസ് നിഗമനം.

Leave A Comment