ക്രൈം

പതിനാറുകാരനെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച 19 കാരി പോലിസിന്‍റെ പിടിയില്‍

ചവറ: പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച പത്തൊമ്ബതുകാരി പോലിസിന്‍റെ പിടിയില്‍. ചവറ ശങ്കരമംഗലം കുമ്ബളത്ത് വീട്ടില്‍ ശ്രീക്കുട്ടിയെ (19) ആണ് വള്ളികുന്നം സർക്കിള്‍ ഇൻസ്പെക്ടർ ടി. ബിനുകുമാറിന്‍റെ നേതൃത്വത്തില്‍ പിടികൂടിയത്. ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകയ്ക്കു താമസിക്കുന്ന 16 കാരനെ ഡിസംബർ ഒന്നിനാണ് യുവതി വീട്ടില്‍നിന്നും വിളിച്ചിറക്കി കൊണ്ടുപോയത്.

പല സ്ഥലങ്ങളിലായി കൊണ്ടുപോയി താമസിപ്പിച്ച്‌ യുവതി പീഡിപ്പിച്ചതായി 16 കാരൻ മൊഴി നല്‍കി. യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായി ഉള്ള ബന്ധം അറിഞ്ഞ വീട്ടുകാർ പെണ്‍കുട്ടിയെ ബന്ധുകൂടിയായ 16 കാരന്‍റെ വീട്ടില്‍ നിർത്തുകയായിരുന്നു.

ഇവിടെനിന്നാണ് ഇരുവരും പോയത്. ഇരയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മൈസൂർ, പാലക്കാട്, പളനി, മലപ്പുറം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇവർ താമസിച്ചതായി പോലീസ് പറയുന്നു. പ്രതിയെ ഹരിപ്പാട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave A Comment