ക്രൈം

മദ്യ ലഹരിയിൽ സുഹൃത്തിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ

ചാലക്കുടി: മദ്യ ലഹരിയിൽ സുഹൃത്തിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. ചാലക്കുടി സ്വദേശി കുളങ്ങര വീട്ടിൽ 46 വയസുള്ള സുചീന്ദ്രൻ എന്നയാളെ കത്തി കൊണ്ട് അക്രമിച്ച് പരിക്കേൽപ്പിച്ച വെള്ളാഞ്ചിറ സ്വദേശിയായ പുത്തൂർ കൈതക്കോടൻ വീട്ടിൽ ഷെബിൻ (36) എന്നയാളെ ചാലക്കുടി പോലീസ് അറസ്റ്റു ചെയ്തു.  

മോട്ടോർ സൈക്കിൾ പണയം വെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. സംഭവത്തിൽ ഓട്ടോറിക്ഷ തൊഴിലാളി സുചീന്ദ്രൻ്റെ വലതു കൈയ്യിനാണ് മുറിവേറ്റത്. പരിക്കേറ്റയാൾ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയീട്ടുള്ളതാണ്. സംഭവം അറിഞ്ഞയുടനെ ചാലക്കുടി പോലീസ് സംഭവ സ്ഥലത്തെത്തി പ്രതിയെ പിടികൂടി. വധശ്രമത്തിന് കേസെടുത്തുള്ളതാണ്. 

ചാലക്കുടി ഐ എസ്സ എച്ച് ഒ സജീവൻ. എം.കെ, എസ് ഐ സിജു മോൻ ഇ ആർ, സീനിയർ സിപിഒ ബൈജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് മദ്യ ലഹരിയിൽ അക്രമാസക്തമായ പ്രതിയെ പിടി കൂടിയത്. ഷെബിന്പാലക്കാട് കസബ പോലീസ് സ്റ്റേഷനിലെ കവർച്ച കേസിൽ ഉൾപ്പെട്ട പ്രതിയുമാണ്.

Leave A Comment