ക്രൈം

കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ അര കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

കൊടുങ്ങല്ലൂർ: എടവിലങ്ങിൽ അര കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. എടവിലങ്ങ് ഗ്രാമവേദിക്ക് സമീപം രാമൻകുളത്ത് വീട്ടിൽ ജോഷിയുടെ വീട്ടിൽ നിന്നുമാണ് 
കൊടുങ്ങല്ലൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.എസ് പ്രദീപും സംഘവും കഞ്ചാവ് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ജോഷിയുടെ മകൻ അവിനാഷി (22)നെ അറസ്റ്റ് ചെയ്തു. 

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ അവിനാഷിൻ്റെ കിടപ്പ് മുറിയിലെ കട്ടിലിൻ്റെ അടിയിൽ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്.
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ മോയീഷ്, പി.ആർ സുനിൽകുമാർ, പ്രിവൻ്റീവ് ഓഫീസർ അനീഷ് പോൾ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ദിൽഷാദ്, കൃഷ്ണവിനായക്, വനിത സിവിൽ എക്സൈസ് ഓഫീസർ തസ്നീം എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Leave A Comment