ക്രൈം

വരന്തരപ്പിള്ളിയിൽ അനധികൃത മദ്യക്കച്ചവടം: പ്രതി പിടിയിൽ

വരന്തരപ്പിള്ളി: വേലൂപ്പാടം കിണർ എന്ന സ്ഥലത്ത് അനധികൃത മദ്യ വിൽപ്പന നടത്തിയ പ്രതി പിടിയിൽ. ഇന്നലെ (03.03.2025)  സാമൂഹ്യവിരുദ്ധ പ്രവർത്തനവും ലഹരി പ്രവർത്തനവും തടയുന്നതിനു വേണ്ടിയുള്ള പരിശോധന നടത്തുന്നിടെ രാത്രി 8.30  ന് വേലൂപ്പാടം കിണർ എന്ന സ്ഥലത്ത്  മോട്ടോർസൈക്കിളിൽ 7 കുപ്പികളിലായി 3.5 ലിറ്റർ ഇൻഡ്യൻ നിർമ്മിത വിദേശ മദ്യം വിൽപന നടത്തിയ സംഭവത്തിൽ വരന്തരപ്പിള്ളി വേലുപ്പാടം പടപ്പറമ്പിൽ വീട്ടിൽ ക്രിസ്റ്റീൻ ( 44 ) എന്നയാളെ  വരന്തരപ്പിള്ളി പോലിസ് അറസ്റ്റ് ചെയ്തു. മദ്യം വിൽപ്പന നടത്തിയ വകയിൽ ഇയാൾക്ക് ലഭിച്ച 5330/- രൂപ ഇയാളിൽ നിന്നും  കണ്ടെടുത്തു.

വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ & SHO കെ.എൻ.മനോജ്, സബ് ഇൻസ്പെക്ടർമാരായ ജയചന്ദ്രൻ, അലി, സിവിൽ പോലീസ് ഓഫീസർമാരായ  ജോഫിൻ ജോണി, ജിൽജിത്ത്, ഷിജു എന്നിവരാണ് അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.

Leave A Comment