കൊടുങ്ങല്ലൂരിൽ യുവാവിനെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: യുവാവിനെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ . കൊടുങ്ങല്ലൂർ ശില്പി ജംഗ്ഷന് സമീപത്തുള്ള ഹോട്ടലിന്റെ മുൻവശത്ത് വെച്ച് എറിയാട് കാട്ടാക്കുളം സ്വദേശിയായ ചെമ്പോഴി പറമ്പിൽ വീട്ടിൽ പൃഥിരാജ് (30) എന്നയാളെ കരി ങ്കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് എറിയാട് ചേരമാൻ സ്ദേശിയായ കല്ലുങ്ങൽ വീട്ടിൽ ഷിനാസ് (27), അഴിക്കോട് മുനക്കൽ ബീച്ച് സ്വദേശിയായ മുനക്കൽ വീട്ടിൽ മുച്ചു എന്ന് വിളിക്കുന്ന മുഹ് സിൻ (26) എന്നിവരെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.ബാർ ഹോട്ടലിൽ വെച്ച് പൃഥിരാജിന്റെ സുഹൃത്തായ മിഥുൻ എന്നയാളുമായി മദ്യപാനത്തെ തുടർന്നുണ്ടായ വാക്കു തർക്കത്തിന്റെ വൈരാഗ്യത്താൽ സമീപത്തുള്ള ഹോട്ടലിന്റെ മുൻവശത്ത് വെച്ച് വ്യാഴാഴ്ച വൈകീട്ട് 2 പേരും ചേർന്ന് പൃഥിരാജിനെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ് .
കൊടുങ്ങല്ലൂർ പോലീസ് ഇൻസ്പെക്ടർ അരുൺ. ബി.കെ, സബ് ഇൻസ്പെക്ടറായ കെ.ജി സജിൽ, സിവിൽ പോലിസ് ഓഫിസർമാരായമാരായ വിഷ്ണു, ഷമീർ, ബിനിൽ, അനസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
Leave A Comment