ക്രൈം

കൊടുങ്ങല്ലൂർ നഗര മധ്യത്തിൽ സെക്യൂരിറ്റി ജീവനക്കാരന് നേരെ യുവാവിൻ്റെ ആക്രമണം

കൊടുങ്ങല്ലൂർ: നഗര മധ്യത്തിലെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ യുവാവിൻ്റെ ആക്രമണം.

ചന്തപ്പുരയിൽ സെൻട്രോമാളിന് സമീപമുള്ള ഫാർമ കെയറിലെ സെക്യൂരിറ്റി ജീവനക്കാരൻ ഇലഞ്ഞിക്കൽ ജോജോ (27)യെയാണ് ആക്രമിച്ചത്.
ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.

മർദ്ദനത്തിൻ്റെ സി.സി.ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
തൻ്റെ കസേരയിൽ ഇരിക്കുകയായിരുന്ന ജോജോയുമായി
മൂന്ന് യുവാക്കൾ സംസാരിച്ച ശേഷം പോകുന്നതും പിന്നീട് കൂട്ടത്തിലൊരാൾ മടങ്ങി വന്ന് ജോജോയെ ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവം നടന്നയുടനെ കൊടുങ്ങല്ലൂർ പൊലീസിൽ വിവരമറിയിച്ചുവെങ്കിലും വൈകിയാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് ആക്ഷേപമുണ്ട്.

Leave A Comment