സൈബർ തട്ടിപ്പിലൂടെ 4,48,336/- രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു
മാള: കുഴൂർ സ്വദേശിയായ യുവതിയിൽ നിന്നും സൈബർ തട്ടിപ്പിലൂടെ 4,48,336/- രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരിപ്പൂർ ജില്ല ചെട്ടിപ്പാളയം സ്വദേശി 36 വയസ്സുള്ള മുഹമ്മദ് സമീർ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
കുഴൂർ സ്വദേശിയായ യുവതിയുടെ ടെലഗ്രാം അക്കൗണ്ടിലേക്ക് പാർട്ട് ടൈം ജോബായി Sky scanner എന്ന ഓൺലൈൻ ഫ്ലൈറ്റ് ബുക്കിഗ് പോർട്ടലിലൂടെ ബുക്കിങ്ങ് നിരക്ക് വർദ്ധിപ്പിച്ച് കമ്മീഷൻ നേടാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2023 ഒക്ടോബർ 6 മുതൽ 16 വരെയുള്ള തിയ്യതികളിലായി പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് 4,48,336/- രൂപ തട്ടിയെടുത്തതിന് മാള പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതിക്കാരിയിൽ നിന്നും തട്ടിയെടുത്ത പണത്തിൽ നിന്നും 50000/- രൂപ ട്രാൻസ്ഫർ ചെയ്ത് വാങ്ങിയിരുന്ന ഒരു ബാങ്ക് അക്കൗണ്ടിന്റെ ഉടമ തമിഴ്നാട് സ്വദേശിയാണെന്ന് കണ്ടെത്തുകയായിരുന്നു. അന്വേഷണസംഘം തമിഴ്നാട്ടിൽ ചെന്ന് നടത്തിയ ശാസ്ത്രീയമായ അന്വേssullaൽ മുഹമ്മദ് സമീർനെ ആഗസ്റ്റ് 22 ന് തമിഴ്നാട് തിരുപ്പൂരിൽ നിന്നും പിടികൂടുകയായിരുന്നു. തുടർന്ന് മാള പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി.വി, ചാലക്കുടി പോലീസ് സ്റ്റേഷൻ ജി.എസ്.ഐ ഹരിശങ്കർ പ്രസാദ്. മാള പോലിസ് സ്റ്റേഷൻ ജി.എസ്.സി.പി.ഒ അഭിലാഷ്, ജില്ലാ പോലീസ് മേധാവിയുടെ ക്രൈം സ്ക്വാഡ് അംഗം സോണി.പി.എക്സ്, ഡ്രൈവർ എസ്.സി.പി.ഒ ഡേവീസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Leave A Comment