അത്താണിയിൽ രണ്ടുവീടുകളിൽ മോഷണം
ചെങ്ങമനാട് : അത്താണി ഭാഗത്ത് മേക്കാട് പൊയ്ക്കാട്ടുശ്ശേരി റോഡുകളിലെ രണ്ടുവീടുകളിൽ മോഷണം. റിട്ട. ഡെപ്യൂട്ടി തഹസിൽദാർ വല്ലത്തുകാരൻ പി.പി. വർഗീസിന്റെ വീട്ടിൽനിന്ന് പതിനായിരം രൂപയും ഫോണും കവർന്നു. ഫോൺ പിന്നീട് അടുത്തവീട്ടിൽനിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.ചെങ്ങമനാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തൊട്ടടുത്തുള്ള പൊയ്ക്കാട്ടുശ്ശേരി റോഡിലെ മറ്റൊരു വീടിന്റെ വാതിലിന്റെ ഗ്രില്ല് തകർക്കാൻ ശ്രമം നടത്തിയിരുന്നു. വീട്ടുടമ എണീറ്റ് ലൈറ്റ് ഇട്ടതോടെ മോഷ്ടാവ് കടന്നുകളഞ്ഞു.
Leave A Comment