ക്രൈം

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് അടിച്ചു തകർത്തു

കൊടുങ്ങല്ലൂർ: താലൂക്ക് ഗവ.ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ആൾ ആംബുലൻസ് അടിച്ചു തകർത്തു.
താലൂക്ക് ആശുപത്രി വളപ്പിൽ നിറുത്തിയിട്ടിരുന്ന നൂറ്റിയെട്ട് ആംബുലൻസിന് നേരെയാണ് ആക്രമണമുണ്ടായത്.

തിങ്കളാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.
കാഷ്വാൽറ്റിയിൽ ഡോക്ടറെ കാണാനെത്തിയ യുവാവാണ് ആംബുലൻസിൻ്റെ ചില്ല് കല്ലുകൊണ്ടടിച്ച് തകർത്തത്.
ആശുപത്രിയിൽ നിന്നും നൽകിയ മരുന്ന് കുറഞ്ഞു പോയെന്നാരോപിച്ചായിരുന്നു അക്രമം.സംഭവവുമായി ബന്ധപ്പെട്ട് യു ബസാർ സ്വദേശി ഷാജുവിനെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave A Comment