ക്രൈം

അച്ഛന്റെ വെട്ടേറ്റ് മകന്‍ മരിച്ചു

ഇടുക്കിയില്‍ അച്ഛന്റെ വെട്ടേറ്റ് മകന്‍ മരിച്ചു. ചെമ്മണ്ണാര്‍ സ്വദേശി ജെനീഷ് (38) ആണ് മരിച്ചത്.അച്ഛന്‍ തമ്പിയെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി ഏഴുമണിക്കാണ് സംഭവം നടന്നത്. ജെനീഷ് പതിവായി മദ്യപിച്ചെത്തി വീട്ടില്‍ ബഹളം വെക്കുമായിരുന്നു. സ്വന്തം മക്കളെയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന സഹോദരങ്ങളെയും ജെനീഷ് സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നു. ഇന്നലെയും ജെനീഷ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയെന്നും പോലീസ് പറഞ്ഞു. തുടര്‍ന്നാണ് അച്ഛന്‍ ജെനീഷിന്റെ കൈക്ക് വെട്ടിയത്. പിന്നാലെ തേപ്പുപെട്ടി ഉപയോഗിച്ച്‌ തലക്കടിക്കുകയും ചെയ്തിരുന്നു.

പരിക്കുപറ്റിയ ജെനീഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ഇവിടെ വെച്ചാണ് ജെനീഷ് മരിച്ചത്. തലക്കേറ്റ അടിയാണോ മരണകാരണമെന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ പറയാനാകൂ എന്നും പോലീസ് വ്യക്തമാക്കി.

Leave A Comment