കൊടുങ്ങല്ലൂരില്‍ മാധ്യമ പ്രവര്‍ത്തകന് നേരെ ഗുണ്ടാ ആക്രമണം
കൊടുങ്ങല്ലൂർ: കേരള ജേർണലിസ്റ്റ് യൂണിയൻ കെ.ജെ യു കൊടുങ്ങല്ലൂർ മേഖല കമ്മിറ്റി അംഗവും കൊടുങ്ങല്ലൂർ കേബിൾ വിഷൻ ക്യാമറമാനുമായ നൗഫലിന് നേർക്ക് ഗുണ്ടാ ആക്രമണം പരിക്കേറ്റ നൗഫൽ ആശുപത്രിയിൽ ചികിത്സതേടി. കൊടുങ്ങല്ലൂർ പോലീസ് കേസെടുത്തു. എറണാകുളത്തുണ്ടായ കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ കൊടുങ്ങല്ലൂരിലെ സ്ഥാപനത്തിൽ വിവരം അന്വേഷിക്കാനെത്തിയ നൗഫലിലെ അവിടെ ഉണ്ടായിരുന്ന ഒരുത്തൻ മുഖത്ത് ആഞ്ഞ് ഇടിക്കുകയായിരുന്നു' ഇതിൻ്റെ കേസ് കൊടുത്താൽ ശരിയാക്കി തരാമെന്ന് ഭീഷണിയും മുഴക്കിയിരുന്നു.
വായിലും ചുണ്ടിലുമായി എട്ടു സ്റ്റിച്ച് ഇട്ട നൗഫലിന് സംസാരിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ട് ലഹരി മാഫിയയുടെ ആക്രമണത്തിൽ പരിക്കേറ്റ നൗഫലിനെ ആക്രമിച്ച ഗുണ്ടയെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് കെ.ജെ യു ആവശ്യപ്പെട്ടു. മേഖല പ്രസിഡൻ്റ് കെ.പി.സുനിൽകുമാർ, ജില്ലാ ട്രഷറർ ഉദയകുമാർ, മേഖല സെക്രട്ടറി സവാദ്, ട്രഷറർ അഷ്റഫ്, ഗിരീഷ് ഉണ്ണികൃഷ്ണൻ, സിബിഷ് മുല്ലേഴത്ത് എന്നിവർ പ്രസംഗിച്ചു.
Leave A Comment