ക്രൈം

കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ

പറവൂർ:വീടിന്‍റെ ടെറസിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് അറസ്റ്റിൽ.വടക്കേക്കര പട്ടണം പുഴക്കരേടത്ത് വീട്ടിൽ  സിജോ (26) യെയാണ് വടക്കേക്കര ഇൻസ്പെക്ടർ വി.സി. സൂരജിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ  അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്.  രണ്ട് പ്ലാസ്റ്റിക് പാത്രങ്ങളിലായി വിൽപ്പന ആവശ്യത്തിലേക്ക് കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ നിലയിലായിരുന്നു.ടെറസിന് മുകളിൽ മണലും ആട്ടിൻ കാഷ്ടവും നിറച്ച രണ്ടു പ്ലാസ്റ്റിക് പാത്രങ്ങളിലായി ഒമ്പത് കഞ്ചാവ് ചെടികൾ  നനച്ചുവളർത്തുകയായിരുന്നു.അതിൽ നിന്നും ഒരു ചെടി വെട്ടി ഇലകൾ സമീപത്ത് ഒരു സ്റ്റീൻ പാത്രത്തിൽ ഉണക്കാൻ വച്ചിരുന്നു . പോലീസ് പരിശോധിക്കുന്ന സമയത്ത് ചെടികൾ പൂവിട്ട നിലയിൽ കണ്ടെത്തി.

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുന്നതിലേക്ക് വേണ്ടിയും സ്വന്തം ഉപയോഗത്തിനു വേണ്ടിയും ആണ് കഞ്ചാവ് നട്ടു വളർത്തുന്നതെന്ന് പ്രതി പോലിസിനോട് പറഞ്ഞു.

 ഇൻസ്പെക്ടർ എം.എസ്.ഷെറി, എ.എസ്.ഐ റസാഖ് സി.പി.ഒമാരായ മിറാഷ്,ലിജോ, ശീതൾ,മധു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു. ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ യോദ്ധാവിന്‍റെ ഭാഗമായി പരിശോധനകൾ തുടരുമെന്ന് ഡി.വൈ.എസ്.പി എം.കെ.മുരളി പറഞ്ഞു.

Leave A Comment