ക്രൈം

ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്ത്‌ ; തൃശൂരിൽ രണ്ടുപേർ പിടിയിൽ

തൃശൂർ: തൃശ്ശൂര്‍ പുങ്കുന്നത്ത് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ട് കൊണ്ട് പോവുകയായിരുന്ന പതിനൊന്ന് കിലോ കഞ്ചാവ് എക്സൈസ് ഇന്റലിജൻസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്  ചാവക്കാട് സ്വദേശി ഷബീർ, ആന്ധ്ര സ്വദേശി ശിവശങ്കർ എന്നിവര്‍ പിടിയിലായി.

ആന്ധ്രയിൽ നിന്നും ലക്ഷ്വറി ബസ്സിൽ എത്തിച്ച കഞ്ചാവ് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോവുന്നതിനിടെയാണ് പിടികൂടിയത്. പ്രതികളേയും, കഞ്ചാവ് കടത്താൻ ഉപയോഗിച്ച് ഓട്ടോറിക്ഷയും എക്സെെസ് കസ്റ്റഡിയിൽ എടുത്തു.

Leave A Comment