ക്രൈം

എറിയാട് മാടവനയിൽ വീണ്ടും മോഷണം ; വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു

കൊടുങ്ങല്ലൂർ: എറിയാട് മാടവനയിൽ വീണ്ടും മോഷണം. 
വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു.
മാടവന ഐനിക്കപ്പറമ്പ് പള്ളിക്ക് സമീപം കിളിയംവീട്ടിൽ അബ്ബാസിൻ്റ വീട്ടിലാണ് മോഷണം നടന്നത്.

വീടിൻ്റെ പിറകുവശത്തെ ഇരുമ്പ് വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവ് കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന അരപ്പവൻ സ്വർണവും, അയ്യായിരം രൂപയുടെ നാണയങ്ങളും കവരുകയായിരുന്നു.അബ്ബാസും കുടുംബവും വിദേശത്താണ് താമസം.

ഇക്കഴിഞ്ഞ ദിവസം പടിഞ്ഞാറെ വീട്ടിൽ സെയ്തുമുഹമ്മദിൻ്റെ വീട്ടിൽ മോഷണശ്രമം നടന്നിരുന്നു.ഇന്ന് രാവിലെ അബ്ബാസിൻ്റെ ബന്ധുക്കൾ വന്നു നോക്കിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.

Leave A Comment