ക്രൈം

ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട; 6കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ

ചാലക്കുടി: 6കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ. കൂടെയുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളി ഓടി രക്ഷപെട്ടു. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. സംഭവത്തിൽ കൊലക്കേസ് പ്രതിയും ആമ്പല്ലൂർ സ്വദേശിയുമായ തയ്യിൽ വീട്ടിൽ അനൂപിനെ ചാലക്കുടി പോലിസ് എസ്. ഐ. ഷാജു എടത്താടനും സംഘവും പിടികൂടി. 

പടിഞ്ഞാറെ ചാലക്കുടി അമ്പലനടയിൽ അന്യ സംസ്ഥാന തൊഴിലാളി താമസിക്കുന്ന സ്ഥലത്ത് നിന്നും  6ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്.  സംഭവത്തിൽ കൊലക്കേസ് പ്രതിയും ആമ്പല്ലൂർ സ്വദേശിയുമായ തയ്യിൽ വീട്ടിൽ അനൂപിനെ ചാലക്കുടി പോലിസ് എസ്. ഐ. ഷാജു എടത്താടനും സംഘവും പിടികൂടി. ഇയാളുടെ കൂടെയുണ്ടായിരുന്ന ആസം
 സ്വദേശി മുനീറുൾ ഇസ്ലാമിനായി  പോലിസ് തിരച്ചിൽ തുടരുകയാണ്.
പിടിയിലായ അനൂപ് പുതുക്കാട് വരന്തരപ്പിള്ളി സ്റ്റേഷൻ റൗഡി  ലിസ്റ്റിലുള്ള ആളാണെന്ന് പോലിസ് പറഞ്ഞു. കെ.. ടി.ബെന്നി, സി. വി. ഡേവിസ്, എൻ. എസ്. റെജി , സിവിൽ പോലിസ് ഓഫിസര്‍മാരായ  എം. എക്സ്. ഷിജു,  പി. ആർ.രജീഷ്,  ടി. ടി.ലജീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

Leave A Comment