ക്രൈം

പരിയാരത്ത് മയക്കുമരുന്നുമായി രണ്ടു അതിഥി തൊഴിലാളികള്‍ പിടിയിൽ

ചാലക്കുടി: പരിയാരത്ത്  മയക്കുമരുന്നുമായി രണ്ടു അതിഥി തൊഴിലാളികള്‍  പിടിയിൽ. പിടികൂടിയത് ലക്ഷങ്ങൾ വിലവരുന്ന ഹെറോയിൻ
ആസാം നാഗോൺ ജില്ല ദൂപാഗുരിഗാവോൺ സ്വദേശികളായ അബ്ദുൾ റഹിമാൻ , നൂറുൾ അമീൻ  എന്നിവരെയാണ്  പിടികൂടിയത്. ഇവരിൽ നിന്ന്  ലക്ഷങ്ങൾ  വില വരുന്ന ഇരുപത്തിയെട്ട് ഡപ്പി ഹെറോയിൻ കണ്ടെടുത്തു. വിൽപ്പനയ്ക്കായി പരിയാരം പൂവത്തിങ്കൽ കുറ്റിക്കാട് റോഡിൽ കൊണ്ടു വന്നപ്പോഴാണ് പിടികൂടിയത്. ചെറിയ പ്ലാസ്റ്റിക് ഡപ്പികളിൽ ഭദ്രമായി അടച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ പ്രത്യേക അറയിലും വസ്ത്രത്തിനുള്ളിലുമായാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.

വിദ്യാർത്ഥികളേയും യുവാക്കളേയും ലക്ഷ്യമിട്ട് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടുപേരെ  ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസ് സി., ചാലക്കുടി ഇൻസ്പെക്ടർ സന്ദീപ് കെ.എസ്, ജില്ലാ ലഹരിവിരുദ്ധ സേനാ ഇൻസ്പെക്ടർ അരുൺ ബി.കെ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടി.

വിദ്യാർത്ഥികളേയും യുവാക്കളേയും ലക്ഷ്യമിട്ടാണ് വിൽപന. വിവിധ ഓൺലൈൻ ആപ്ലിക്കേഷനുകളിൽ ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്ത് ആവശ്യക്കാരെ കണ്ടെത്തി എത്തിച്ചു കൊടുക്കുയാണിവരുടെ രീതി. ആസാം നാഗോൺ  സ്വദേശകളായ ഇവരുവരും ആസാമില്‍ നിന്നും കൊണ്ടുവന്നതാണ് മയക്കുമരുന്ന് എന്ന് ആദ്യം ഇവര്‍ പോലീസിനോട് പറഞ്ഞെങ്കിലും മറ്റൊരു അതിഥി തൊഴിലാളി തന്നതാണ് എന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. ഇയാളെക്കുറിച്ച് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ഷബീബ് റഹ്മാൻ, ഷാജു എടത്താടൻ ക്രൈംസ്ക്വാഡ് അംഗങ്ങളും ലഹരിവിരുദ്ധ സേനാംഗങ്ങളുമായ വി.ജി സ്റ്റീഫൻ, സി.എ ജോബ്, സതീശൻ , റോയി പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ്, ചാലക്കുടി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജെയ്സൺ ജോസഫ്, സീനിയർ സിപിഒമാരായ സിജു ജെ.യു, ബിനു ദേവരാജൻ, ജിബി പി. ബാലൻ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പി എസ് റെനീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

Leave A Comment