കൊടുങ്ങല്ലൂരിൽ ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ
കൊടുങ്ങല്ലൂർ: കാര തട്ടുംകടവിലുള്ള വീടുകളിൽനിന്നും ബൈക്ക് മോഷണം നടത്തിയയാളെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.
എടവിലങ്ങ് വാകടപ്പുറം പാണ്ടികശാലക്കൽ വീട് രാപ്പാടി ജഗൻ എന്ന ഷൈന(36)നാണ് അറസ്റ്റിലായത്. ഏഴിന് കാര തട്ടുംകടവിലുള്ള കുഞ്ഞുമാക്കൻപുരക്കൽ ലാലുവിന്റെ വീട്ടിൽ നിന്നും ഹീറോ ഹോണ്ട ഗ്ലാമർ ബൈക്കും 12ന് തട്ടുംകടവിലുള്ള നാലുമാക്കൽ സംഗീത് എന്നയാളുടെ വീട്ടിൽ നിന്നും ഹോണ്ട യൂണികോണ്‍ ബൈക്കും മോഷടിച്ച കേസിലാണ് അറസ്റ്റ്.
രാത്രി കറങ്ങി നടന്ന് വീടുകളിൽനിന്ന് സ്ത്രീകളുടെ അടിവസ്ത്രവും ബൈക്കുകളും മോഷ്ടിക്കുന്നത് ഇയാളുടെ രീതിയാണ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ഇയാൾക്കെതിരെ മറ്റൊരു കേസുമുണ്ട്.
ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ, എസ്ഐ ഹരോൾഡ് ജോർജ്, എസ്ഐ രവികുമാർ, കശ്യപൻ, സിപിഒമാരായ രാജൻ, പി.ജി. ഗോപകുമാർ, ബിനു ആന്റണി, ഫൈസൽ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Leave A Comment