അതിർത്തി തർക്കത്തെ തുടർന്ന് യുവതിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ
കൊരട്ടി :കട്ടപ്പുറത്ത് അതിർത്തി തർക്കത്തെ തുടർന്ന് യുവതിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ
കട്ടപ്പുറം സ്വദേശി പറമ്പിക്കുടി
കൃഷ്ണൻകുട്ടിയെയാണ് കൊരട്ടി എസ് എച്ച് ഒ ബി കെ അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് .
അയൽ വാസിയായ യുവതി അതിർത്തി തർക്കമുള്ള റോഡിലൂടെ വീട്ടിലേക്ക് വാഹനത്തിൽ വിറക് കൊണ്ട് പോയതിനെ ചൊല്ലി മദ്യപിച്ച് എത്തിയ കൃഷ്ണൻ കുട്ടി യുവതിയെ ചോദ്യം ചെയ്ത് മർദ്ധിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. യുവതി നൽകിയ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് കൃഷ്ണൻ കുട്ടിയെ അറസ്റ്റ് ചെയ്തു.
എസ് ഐ ഷാജു എടത്താടൻ, സി പി ഒ മാരായ അജീഷ് എം മനോജ് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തില്‍ മുണ്ടായിരുന്നു
Leave A Comment