ക്രൈം

കാര്‍ അപകടം യുവാക്കള്‍ക്ക് വിനയായി ,കഞ്ചാവ് കണ്ടെടുത്തു

 മാള  :  പഴൂക്കരയില്‍ നിന്നും  കഞ്ചാവ് കണ്ടെടുത്തു.രണ്ടു പേരെ  മാള എക്സൈസ് പിടി കൂടി. കുഴൂർ സ്വദേശികളായ യെദുകൃഷ്ണൻ, വിനിൽ എന്നിവരാണ് പിടിയിലായത്.  ഇന്ന് രാവിലെയാണ് സംഭവം. കഞ്ചാവുമായി പോയ കാർ മാള പഴൂക്കരയിൽ റോഡിന്  സമീപത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു .പരുക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിയിലെത്തിച്ച  പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കൂടെ ഉണ്ടായിരുന്നവർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

 കാറിലുണ്ടായിരുന്ന യുവാവ് കഞ്ചാവ് പൊതിയുമായി ഇറങ്ങിയോടി സമീപത്തെ പറമ്പിൽ ഒളിപ്പിക്കുകയായിരുന്നു.നാട്ടുകാര്‍  വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ  മാള എക്സൈസ് ഇവിടെ നിന്നും   കഞ്ചാവ് കണ്ടെടുത്തു.  പ്രതികളെ മാളഎക്‌സൈസ് ചാലക്കുടി എക്‌സൈസിനു കൈമാറി. 250 ഗ്രാം കഞ്ചാവാണ്   കണ്ടെടുത്തത്. 

Leave A Comment