ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്ത്, ചാവക്കാട് പ്രതികൾ പിടിയിലായി
ഗുരുവായൂർ : ചാവക്കാട് ഓട്ടോ റിക്ഷയിൽ കടത്തിയ കഞ്ചാവ് പൊലീസ് പിടികൂടി. ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ടു പേരാണ് പൊലീസ് പിടിയിലായത്. കടപ്പുറം തൊട്ടാപ്പ് സ്വദേശി സജിത് കുമാർ (35) , ഒറ്റപ്പാലം മുഹമ്മദ് മുസ്തഫ ( 21 ) എന്നിവരാണ് അറസ്റ്റിലായത്. ചാവക്കാട് പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇപ്പോൾ പിടിയിലായ സജിത് കുമാറെന്ന് പൊലീസ് വ്യക്തമാക്കി.
Leave A Comment