പെരിയാറിൽ ജലനിരപ്പ് ഉയർന്നു
ആലുവ : ശക്തമായ മഴ തുടരുന്നതിനാൽ പെരിയാറിൽ ജലനിരപ്പ് ഉയർന്നു. രണ്ടടിയോളമാണ് നിരപ്പ് ഉയർന്നത്. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. ശിവരാത്രി മണപ്പുറത്തെ കടവുകൾക്ക് മുകളിൽ വെള്ളമെത്തി.
ഒഴുകിയെത്തുന്ന ജലത്തിൽ ചെളിയുടെ തോത് കൂടിയിട്ടുണ്ട്. 30 എൻ.ടി.യു. വരെയാണ് ബുധനാഴ്ച ചെളിയുടെ അളവ് ഉയർന്നത്. കുടിക്കാൻനൽകുന്ന വെള്ളത്തിൽ അഞ്ച് എൻ.ടി.യു.വിൽ താഴെ മാത്രമാണ് ചെളിയുടെ അളവ്. 225 എം.എൽ.ഡി. വെള്ളം ശുദ്ധീകരിക്കാനുള്ള ശേഷിയാണ് ആലുവ ശുദ്ധീകരണശാലയ്ക്കുള്ളത്. ചെളിയുടെ അളവ് വർധിച്ചെങ്കിലും ആവശ്യമായ വെള്ളം ശുദ്ധീകരിച്ച് വിതരണംചെയ്യാൻ കഴിഞ്ഞതായി ജല അതോറിറ്റി അധികൃതർ അറിയിച്ചു.
Leave A Comment