ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടോ? അന്വേഷണത്തിന് പ്രത്യേക സംഘം
കോഴിക്കോട്: കണ്ണൂർ അയ്യൻകുന്ന് ഉരുപ്പംകുറ്റിയിൽ മാവോയിസ്റ്റ് വനിതാ നേതാവ് കവിത കൊല്ലപ്പെട്ടുവെന്ന മാവോയിസ്റ്റുകളുടെ പ്രചാരണത്തിൽ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എടിഎസ്) അന്വേഷണം. വനത്തിൽ നടന്ന പോ ലീസുമായുള്ള ഏറ്റുമുട്ടലിൽ വനിതാ മാവോ കമാൻഡർ കവിത കൊല്ലപ്പെട്ടി ട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
സംഭവം മാവോയിസ്റ്റ് ട്രാപ് ആണോയെന്നും സംശയമുണ്ട്. വിഷയത്തിൽ ഐജിയുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണത്തിലേക്കു കടന്നിരി ക്കുകയാണ് പ്രത്യേക അന്വേഷണ സംഘം.
നവംബർ 13, 14 തീയതികളിലാണ് ഞെട്ടിത്തോട് വനമേഖലയിൽ മാവോയി സ്റ്റുകളും തണ്ടർബോൾട്ട് സംഘവും തമ്മിൽ ഏറ്റുമുട്ടലും വെടിവയ്പ്പുമുണ്ട യത്. 13-നുണ്ടായ ഏറ്റുമുട്ടലിൽ കവിതയ്ക്ക് വെടിയേറ്റുവെന്നാണ് മാവോയി സ്റ്റുകളുടെ പ്രചരണം. ഏറ്റുമുട്ടൽ ദിനത്തിൽ പോലീസ് രജിസ്റ്റർ ചെയ്‌ത കേ സുകളാണ് എടിഎസ് അന്വേഷിക്കുന്നത്.
Leave A Comment