മദ്യപിച്ച് ബസോടിച്ചു; കൊച്ചിയില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പിടിയില്‍
കൊച്ചി: എറണാകുളത്ത് പോലീസ് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് ബസോടിച്ച ആറ് ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍. രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും നാല് സ്കൂള്‍ ബസ് ഡ്രൈവര്‍മാരുമാണ് പിടിയിലായത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നഗരത്തില്‍ പോലീസ് പരിശോധന നടത്തിയത്. 20ല്‍ അധികം ബസുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അമിത വേഗത ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ അറിയിക്കാന്‍ ബസുകളില്‍ ടോള്‍ ഫ്രീ നമ്പര്‍ പതിക്കുമെന്ന് പോലീസ് അറിയിച്ചു.
Leave A Comment