ജില്ലാ വാർത്ത

പാലക്കാട്ടും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പാലക്കാട്: പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

പ്രതിഷേധം കണക്കിലെടുത്ത് ഇന്ന് രാവിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയിരുന്നു. ജില്ലയിലെ ഇന്നത്തെ മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് പോലീസ് നടപടി.

Leave A Comment