ഗുരുവായൂരിൽ വിഷുക്കണി ദർശനത്തിന് ക്രമീകരണങ്ങൾ ഒരുക്കി
ഗുരുവായൂർ: ക്ഷേത്രത്തിൽ നാളെ വിഷുക്കണി ദർശനത്തിന് ദേവസ്വം വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി. ഇന്നലെ ചേർന്ന ഭരണസമിതി യോഗമാണ് ക്രമീകരണങ്ങളൊരുക്കിയത്. വിഷുക്കണി ദർശനത്തിനായി ഇന്ന് വൈകുന്നേരം മുതൽ വരിനിൽക്കുന്ന ഭക്തർക്കായി പ്രത്യേക വരി സംവിധാനം ഒരുക്കും.
പുറത്ത് വരിനിൽക്കുന്ന ഭക്തരെ പുലർച്ചെ അഞ്ചുവരെ കൊടിമരം വഴി നേരിട്ട് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും. ശയനപ്രദക്ഷിണം, ചുറ്റന്പല പ്രദക്ഷിണം എന്നിവ അനുവദിക്കില്ല. പ്രാദേശികം, മുതിർന്ന പൗരന്മാർ എന്നിവർക്കുള്ള പ്രത്യേക വരി ഉണ്ടാകില്ല.
ചോറൂണ് കഴിഞ്ഞ കുട്ടികൾക്കുള്ള ദർശന സൗകര്യം രാവിലെ ഒൻപതിന് ശേഷമേ ഉണ്ടായിരിക്കുകയുള്ളു. നാളെ പുലർച്ചെ 2.45 മുതൽ 3.45 വരെയാണ് വിഷുക്കണി ദർശനം.
Leave A Comment