ജില്ലാ വാർത്ത

'ആകാശ മിഠായി-സീസണ്‍ 2' കളമശേരിയില്‍ നാളെ ഉദ്ഘാടനം ചെയ്യും

കളമശ്ശേരി :വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തില്‍ പഠനത്തില്‍ മികവു തെളിയിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങായ 'ആകാശ മിഠായി-സീസണ്‍ 2' പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉത്ഘാടനം ചെയ്യും. ശനിയാഴ്ച്ച (ഓഗസ്റ്റ് 20 ) രാവിലെ 9ന് ഏലൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നിയമ- വ്യവസായ- കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. മണ്ഡലത്തിലെ എം.എല്‍.എ കൂടിയായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

Leave A Comment