ജനകീയ ഹോട്ടൽ അഴിമതിക്കെതിരേ യൂത്ത് കോൺഗ്രസ് മാർച്ച്
ആലുവ : ചൂർണിക്കരയിൽ വയോധികൻ പട്ടിണികിടന്ന സംഭവത്തിൽ ജനകീയ ഹോട്ടലിനെതിരേ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. 13-ാം വാർഡംഗം നടത്തുന്ന ജനകീയ ഹോട്ടൽ വയോധികന് ഭക്ഷണം നിഷേധിച്ചതിനെതിരേയാണ് മാർച്ച് നടത്തിയത്. ജനകീയ ഹോട്ടൽ നടത്തിപ്പിലെ അഴിമതിയും തട്ടിപ്പും അന്വേഷിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
പ്രതിഷേധ മാർച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പി.എ. ഷഹനാസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, സംസ്ഥാന ഭാരവാഹികളായ ജിൻഷാദ് ജിന്നാസ്, ലിന്റോ പി. ആന്റു, ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് ഹാസീം ഖാലിദ്, ജില്ലാ ഭാരവാഹികളായ രാജേഷ് പുത്തനങ്ങാടി, ലിനേഷ് വർഗീസ്, അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.
Leave A Comment