ജില്ലാ വാർത്ത

ജമാഅത്തെ ഇസ്‌ലാമിയുടെ ആർ.എസ്.എസുമായുള്ള ചർച്ചയിൽ ദുരൂഹത; എ പി സമസ്ത

കോഴിക്കോട്: ആർ എസ് എസ് – ജമാഅത്തെ ഇസ്ലാമി കൂടിക്കാഴ്ച്ചയിൽ പ്രതികരണവുമായി എ പി സമസ്തയും രം​ഗത്ത്. ജമാഅത്ത് ഇസ്ലാമിക്കെതിരെ രൂക്ഷ വിമർശനമാണ് എ പി സമസ്ത ഉന്നയിക്കുന്നത്. ചർച്ചയിൽ വലിയ ദുരൂഹതയുണ്ട്. ചർച്ചയിലൂടെ ജമാഅത്തെ ഇസ്ലാമിയുടെ ഇരട്ടത്താപ്പാണ് പുറത്തായത്.

 രാജ്യത്ത് ഭീകരതയും മുസ്‌ലിം വിദ്വേഷവും ജനിപ്പിച്ച്, ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ആശയങ്ങളുമായി മുന്നോട്ടുപോകുന്നവരാണ് ആർ എസ് എസ്. മുസ്‌ലിങ്ങളെ ബാധിക്കുന്ന ഏതു തരം പ്രശ്നങ്ങളാണ് ചർച്ചചെയ്തതെന്നത് ജമാഅത്തെ ഇസ്ലാമി വെളിവാക്കണമെന്നും കാന്തപുരം സുന്നി വിഭാഗം ആവശ്യപ്പെട്ടു.

Leave A Comment