ജില്ലാ വാർത്ത

ഐ ടി രംഗത്തെ കേരള ബദലുകൾ, സാദ്ധ്യതകൾ; സി ഒ എ സെമിനാർ നാളെ

തൃശൂർ: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷനോട്‌ അനുബന്ധിച്ച് സംഘടിപ്പിക്കുന്ന സെമിനാർ നാളെ തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കും. 'ഐടി വികസനം കേരളത്തിന്റെ ബദൽ സാധ്യതകൾ' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ജില്ലാ കളക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്യും.

 വ്യവസായ രംഗത്ത് കേരളം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികൾ എന്തെല്ലാമാണ്?, പുതിയ സാഹചര്യത്തിൽ സമഗ്രമായ ഒരു ഐടി നയം രൂപീകരിക്കുന്നതിനുള്ള മുൻഉപാധികൾ എന്തെല്ലാമായിരിക്കണം, ഐടി മേഖലയിൽ ചെറുകിട സംരംഭങ്ങളുടെ സാധ്യത എത്രത്തോളം ഉണ്ട് തുടങ്ങിയ പ്രസക്തമായ വിഷയങ്ങൾ സെമിനാറിലൂടെ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ചർച്ച ചെയ്യും. ചെയർമാൻ കെ ഗോവിന്ദൻ മോഡറേറ്റർ ആകുന്ന സെമിനാറിൽ കേരള ഐടി വെൽഫയർ ബോർഡ് ഡയറക്ടർ എ ഡി ജയൻ, സ്കൈബർ ടെക്ക് ഐടി ഇന്നോവേഷൻ സിഐഓ സുരേഷ് കുമാർ, കെഎസ്ഇബി റീജിയണൽ ഐടി യൂണിറ്റ് എൻജിനീയർ പി ജയപ്രകാശ്, തൃശ്ശൂർ ഇൻകർ റോബോട്ടിക്സ് സ്ഥാപകൻ രാഹുൽ പി ബാലചന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

 കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഫെബ്രുവരി 22, 23 തീയതികളിൽ തൃശ്ശൂർ റീജിയണൽ തിയേറ്ററിൽ ആണ് നടക്കുക.

Leave A Comment