വരാപ്പുഴയിലെ പടക്കനിർമാണശാലയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു
കൊച്ചി: വരാപ്പുഴയിലെ പടക്കനിര്‍മാണശാലയില്‍ ഉണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒരു മരണം. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. സമീപത്തെ വീട്ടിലെ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനവാസ കേന്ദ്രത്തിലാണ് പടക്കനിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്.
വൈകിട്ട് നാലുമണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. അഞ്ചു കിലോമീറ്റര്‍ അപ്പുറം വരെ സ്‌ഫോടനശബ്ദം കേട്ടതായാണ് വിവരം. അടുത്തുണ്ടായിരുന്ന വീടുകളുടെ ജനലുകള്‍ തകര്‍ന്നു. അങ്ങനെയു ചിലര്‍ക്ക് പരിക്കേറ്റു.
സ്‌ഫോടനത്തില്‍ പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നു. അപകടകാരണം വ്യക്തമായിട്ടില്ല. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള അഗ്‌നിരക്ഷാ യൂണിറ്റുകള്‍ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. സ്‌ഫോടനത്തില്‍ പ്രദേശത്തുണ്ടായിരുന്ന മരങ്ങളടക്കം കത്തി.
Leave A Comment