അരിക്കൊമ്പൻ കുങ്കിയാനകളുടെ അരികിൽ; വനപാലകർ തുരത്തിയോടിച്ചു
ഇടുക്കി: നാട്ടുകാർ പ്രതിഷേധം തുടരുന്നതിനിടെ നാട്ടിൽ സ്വൈര്യവിഹാരം തുടർന്ന് അരിക്കൊമ്പൻ. തന്നെ കൂട്ടിലാക്കാനെത്തിച്ച കുങ്കിയാനകളുടെ അരികിലാണ് ഇത്തവണ അരിക്കൊമ്പൻ പ്രത്യക്ഷപ്പെട്ടത്. സിമന്റ് പാലത്ത് കുങ്കിയാനകൾക്ക് അരികിലെത്തിയ അരിക്കൊമ്പനെ പാപ്പാന്മാരും വനപാലകരും ചേർന്ന് തുരത്തിയോടിച്ചു. അരിക്കൊമ്പൻ കുറച്ച് ദിവസമായി കുങ്കികളെ പാർപ്പിച്ചിരിക്കുന്ന സിമന്റ് പാലത്തിന് സമീപത്താണുള്ളത്.
അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം തുടരുകയാണ്. ചിന്നക്കനാൽ സിങ്കുകണ്ടമാണ് സമരങ്ങളുടെ പ്രധാന കേന്ദ്രം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകളാണ് സിങ്കകണ്ടത്തെ രാപകൽ സമരപ്പന്തലിൽ പ്രതിഷേധിക്കുന്നത്.
Leave A Comment