വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ്; അശ്വതി അച്ചു പിടിയിൽ
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ അശ്വതി അച്ചു പിടിയിൽ. പൂവാർ സ്വദേശിയായ 68 കാരന്റെ പരാതിയിലാണ് അശ്വതി അച്ചുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
പൂവാർ സ്വദേശിയിൽനിന്നും പലപ്പോഴായി അശ്വതി അച്ചു നാൽപതിനായിരത്തിലധികം രൂപ വാങ്ങിയിരുന്നു. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പണം തട്ടിയത്. വയോധികന്റെ പരാതിയിൽ പോലീസ് യുവതിയെ നേരത്തെ വിളിച്ചുവരുത്തിയിരുന്നെങ്കിലും പണം തിരികെ നൽകാമെന്ന ഉറപ്പിൽ വിട്ടയച്ചിരുന്നു.
എന്നാൽ പറഞ്ഞ തീയതിയിൽ പണം തിരികെ കിട്ടാതെ വന്നതോടെയാണ് വയോധികൻ വീണ്ടും പരാതി നൽകിയത്. രാഷ്ട്രിയക്കാരെയും പോലീസുകാരെയും ഹണി ട്രാപ്പിൽ പെടുത്തിയതായി നേരത്തെ അശ്വതി അച്ചുവിനെതിരെ ആരോപണം ഉയർന്നിരുന്നു.
Leave A Comment