മരത്താക്കരയിൽ രണ്ട് ലോറികളും പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
തൃശൂർ: മരത്താക്കര കുഞ്ഞനംപാറ സിഗ്നലിൽ രണ്ട് ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ പിക്കപ്പ് വാനിലെ ഡ്രൈവർ സേലം സ്വദേശി മുത്തുസ്വാമിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെയായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക് പോയിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.സിഗ്നലിൽ നിർത്തിയിട്ട പിക്കപ്പിലും ലോറിയിലും പുറകിൽ നിന്ന് വന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു.അപകടത്തിൽ പിക്കപ്പ് പൂർണ്ണമായും തകർന്നു.
അപകടത്തെ തുടർന്ന് രണ്ട് മണിക്കൂറോളം ദേശീയപാതയുടെ ഒരു വശത്ത് ഗതാഗതം സ്തംഭിച്ചു. അപകട വിവരം അറിഞ്ഞിട്ടും ഒല്ലൂർ പോലീസ് വൈകിയാണ് സ്ഥലത്തെത്തിയതെന്ന ആക്ഷേപമുണ്ട്.
Leave A Comment