കൊമ്പൻ കുന്നംകുളം ഗണേശൻ ചരിഞ്ഞു
തൃശൂർ:കുന്നംകുളത്തിന്റെ സ്വന്തം ആനയായി അറിയപ്പെട്ടിരുന്ന കുന്നംകുളം ഗണേശൻ എന്ന കൊമ്പൻ ചെരിഞ്ഞു. 57 വയസ്സായിരുന്നു.
ഇന്ന് രാവിലെ കുന്നംകുളം – പട്ടാമ്പി റോഡിൽ ആനയെ കെട്ടിയിരുന്ന പറമ്പിൽ വച്ചായിരുന്നു ചരിഞ്ഞത്.2 ദിവസത്തോളമായി അസുഖബാധിതനായിരുന്നു.
കുന്നംകുളം സ്വദേശി രാജൻ ദേവികയുടെ ഉടമസ്ഥതയിലാണ് ആന. കുന്നംകുളം പരിസരപ്രദേശങ്ങളിലുമായി നിരവധി ആരാധകരുള്ള കൊമ്പനായിരുന്നു കുന്നംകുളം ഗണേശൻ.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. പരിശോധനകള്‍ക്ക് ശേഷം കോടനാടില്‍ വച്ച് സംസ്‌കാരം നടത്തും.
Leave A Comment