കടലാക്രമണം രൂക്ഷം; വൈപ്പിൻ-മുനമ്പം സംസ്ഥാനപാത ഉപരോധിച്ച് നാട്ടുകാർ
കൊച്ചി: നായരമ്പലം, വെളിയെത്താംപറന്പ് ഭാഗത്ത് തുടർച്ചയായുണ്ടാകുന്ന കടൽ ആക്രമണത്തിന് പരിഹാരം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ റോഡ് ഉപരോധം നടക്കുന്നു. വൈപ്പിൻ- മുനന്പം സംസ്ഥാനപാതയാണ് നാട്ടുകാർ ചേർന്ന് ഉപരോധിക്കുന്നത്.പ്രദേശത്ത് ചെല്ലാനം ടെട്രാപോഡ് മാതൃകയിലുള്ള കടൽഭിത്തി നിർമിക്കണമെന്നാണ് ഇവരുടെ ആവശ്യം. വൻജനാവലിയാണ് റോഡ് ഉപരോധത്തിനായി എത്തിയിരിക്കുന്നത്. റോഡിൽ കുത്തിയിരുന്നാണ് നാട്ടുകാരുടെ പ്രതിഷേധം.
വർഷങ്ങളായി കടലാക്രമണ ഭീഷണിയിൽ തുടരുന്നവരാണ് തങ്ങളെന്നും നിരവധി തവണ സുരക്ഷിതമായ കടൽഭിത്തി നിർമിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും അധികൃതർ സ്വീകരിക്കാത്തതിലാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്.
Leave A Comment